< Back
Kerala
വാർത്തയെ വിമർശിക്കാം, എന്തിനാണ് മതം പറഞ്ഞ് അധിക്ഷേപിക്കുന്നത്; മീഡിയവൺ റിപ്പോർട്ടറെ ആക്ഷേപിച്ച യു. പ്രതിഭ എംഎൽക്കെതിരെ കെ.സി വേണുഗോപാൽ
Kerala

'വാർത്തയെ വിമർശിക്കാം, എന്തിനാണ് മതം പറഞ്ഞ് അധിക്ഷേപിക്കുന്നത്'; മീഡിയവൺ റിപ്പോർട്ടറെ ആക്ഷേപിച്ച യു. പ്രതിഭ എംഎൽക്കെതിരെ കെ.സി വേണുഗോപാൽ

Web Desk
|
5 Jan 2025 12:26 PM IST

മീഡിയവൺ റിപ്പോർട്ടറെ മതം പറഞ്ഞു ആക്ഷേപിച്ച എംഎൽഎയുടെ നടപടി ശരിയല്ലെന്ന് കെ.സി വേണുഗോപാൽ

ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ കെ.സി വേണുഗോപാല്‍ എംപി. മീഡിയവൺ റിപ്പോർട്ടറെ മതം പറഞ്ഞു ആക്ഷേപിച്ച എംഎൽഎയുടെ നടപടി ശരിയല്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

'വാർത്തയെ വിമർശിക്കാം, അതിനെ കുറ്റം പറയാം. പക്ഷേ എന്തിനാണ് മതം പറഞ്ഞ് അധിക്ഷേപിക്കുന്നത്. എല്ലാത്തിലും മതം കയറ്റി വർഗീയത ഉണ്ടാക്കാനാണ് ശ്രമമെന്നുംട- കെ.സി വേണുഗോപാല്‍ പറഞ്ഞു.

'ലഹരിയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശം. സാംസ്കാരിക മന്ത്രിയുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ലാത്തതാണ് സജി ചെറിയാന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായത്.ലഹരിക്കെതിരെ എല്ലാരും യോജിച്ചു നിന്നു പോരാടുകയാണ് വേണ്ടത്'- കെ.സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു

Watch Video Report


Similar Posts