< Back
Kerala
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കെ.സി   വേണുഗോപാൽ ദുർവ്യാഖ്യാനം ചെയ്തു; എം.വി ജയരാജൻ
Kerala

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കെ.സി വേണുഗോപാൽ ദുർവ്യാഖ്യാനം ചെയ്തു'; എം.വി ജയരാജൻ

Web Desk
|
4 Jun 2025 8:03 AM IST

നോമിനേഷന്‍ പോലും പൂരിപ്പിക്കാനറിയാത്ത അന്‍വറെങ്ങനെ ജനങ്ങളെ സേവിക്കുമെന്നും ജയരാജന്‍ മീഡിയവണിനോട്

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മലപ്പുറം പരാമർശത്തെ കെ.സി വേണുഗോപാൽ ദുർവ്യാഖ്യാനം ചെയ്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ. അത് വീണ്ടും ആവര്‍ത്തിക്കുന്നത് ഗീബൽസിയൻ തന്ത്രമാണ്.നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ധാരണയാണ് അവര്‍ക്കുള്ളതെന്നും ജയരാജന്‍ മീഡിയവണിനോട് പറഞ്ഞു.

'യുഡിഎഫിന് രാഷ്ട്രീയവും വികസനവും പറയാനില്ല.അതിന് പകരം നുണപ്രചാരണമാണ് നടത്തുന്നത്. മലപ്പുറത്തെ മുഖ്യമന്ത്രിയോ ഏതെങ്കിലും സിപിഎം നേതാവോ അപമാനിച്ചിട്ടില്ല.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നുവെന്ന വസ്തുത മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.അത് വസ്തുതയാണ്,അല്ലാതെ ആരെയും അപമാനിക്കുന്ന ഒന്നല്ല. തൃശ്ശൂരില്‍ ബിജെപിക്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തത് സിപിഎമ്മാണെന്ന് പറയുന്നതും പച്ചക്കള്ളമാണ്'-ജയരാജന്‍ പറഞ്ഞു.

'പി.വി അൻവർ തെരഞ്ഞെടുപ്പിൽ ഫാക്ടർ അല്ല.യുഡിഎഫില്‍ ചേരാനാണ് അന്‍വര്‍ രാജി വച്ചത്.യുഡിഎഫില്‍ എത്തിയതുമില്ല,വഴിയിലൊട്ട് തങ്ങിയതുമില്ല എന്ന അവസ്ഥയാണ് അന്‍വറിന്. നോമിനേഷന്‍ പോലും പൂരിപ്പിക്കാനറിയാത്ത ഒരാള്‍ എങ്ങനെ ജനങ്ങളെ സേവിക്കാന്‍ കഴിയും' എൽഡിഎഫിന്റെ ഒരു വോട്ടും അൻവർ പിടിക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.


Similar Posts