< Back
Kerala

Kerala
മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കൂട്ടായ സമരം ഒഴിവായതിനു കാരണം സിപിഎമ്മെന്ന് കെ.സി വേണുഗോപാൽ
|27 Nov 2024 3:21 PM IST
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് പാക്കേജാവുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു
ഡൽഹി: മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനയിൽ കൂട്ടായ സമരം ഒഴിവായതിനു കാരണം സിപിഎമ്മാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒന്നിച്ചുള്ള സമരത്തിന് തയാറാണെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സിപിഎം ഏകപക്ഷീയ സമരവുമായി മുന്നോട്ടുപോയി. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് പാക്കേജാവുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നതിനെതിരെ സിപിഎമ്മിനേക്കാൾ മുൻപേ സമരം ചെയ്യാനാണ് കോൺഗ്രസിന്റെ തീരുമാനം. നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധിയുടെ കന്നി പ്രസംഗത്തിൽ വയനാട് ഫണ്ട് വിതരണത്തിലെ കാലതാമസം ഉൾപ്പെടുത്തണമെന്ന് യുഡിഎഫ് എംഎൽഎമാർ നിർദേശിച്ചിരുന്നു. വയനാടിന് വേണ്ടി സമരം ആസൂത്രണം ചെയ്യാനായി പ്രിയങ്ക ഗാന്ധിയോടൊപ്പം, യുഡിഎഫ് എംഎൽഎമാർ സോണിയ ഗാന്ധിയുടെ വസതിയിൽ യോഗം ചേരുകയും ചെയ്തു.