< Back
Kerala
KC Venugopal says congress did not fall into any trap of BJP
Kerala

ബി.ജെ.പിയുടെ ഒരു കെണിയിലും വീഴിയില്ലെന്ന് കെ.സി വേണുഗോപാൽ

Web Desk
|
28 Dec 2023 1:05 PM IST

രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

ന്യൂഡൽഹി: ബി.ജെ.പിയുടെ ഒരു കെണിയിലും വീഴിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിനെ കെണിയിൽ വീഴ്ത്താൻ ബി.ജെ.പിക്ക് കഴിയില്ല. തങ്ങൾക്ക് എല്ലാ വിഷയത്തിലും സ്വതന്ത്രമായ അഭിപ്രായമുണ്ട്. രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

അതേസമയം കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞതിനോട് പ്രതികരിക്കാൻ വേണുഗോപാൽ തയ്യാറായില്ല. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വമാണ് നിലപാട് സ്വീകരിക്കേണ്ടത് എന്നായിരുന്നു കെ. സുധാകരൻ പറഞ്ഞത്. സംസ്ഥാന നേതൃത്വത്തോട് നിലപാട് ചോദിച്ചാൽ അപ്പോൾ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.

Similar Posts