< Back
Kerala
ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട വകുപ്പ്; വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി
Kerala

'ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട വകുപ്പ്'; വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി

Web Desk
|
10 Aug 2025 1:08 PM IST

ദുരിതങ്ങളുടെ മേൽ, വീണമീട്ടി രസിക്കുന്ന വകുപ്പായി വനംവകുപ്പ് മാറിയെന്ന് സർക്കുലർ

കൊച്ചി: വനം വകുപ്പിനെ രൂക്ഷമായി വിമർശിച്ച് കെസിബിസി.ദുരിതങ്ങളുടെ മേൽ, വീണമീട്ടി രസിക്കുന്ന വകുപ്പായി വനംവകുപ്പ് മാറിയെന്ന് കെസിബിസി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട വകുപ്പ് .കർഷക ഭൂമിയിൽ കടന്നുകയറുന്ന വനം വകുപ്പ് നയം അവസാനിപ്പിക്കണമെന്നും കെസിബിസി ഇൻഫാം കമ്മീഷൻ ഇറക്കിയ സർക്കുലറിൽ പറയുന്നു.

വന്യമൃഗ വന്യമൃഗ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചു. കർഷകർ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്നും സര്‍ക്കുലറില്‍ പറയുന്നു. കെസിബിസി ഇൻഫാം കമ്മീഷന്റേതാണ് സർക്കുലർ.

Similar Posts