< Back
Kerala
സ്വാർഥ താൽപ്പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്; ലോകസമാധാനത്തിന് വേണ്ടി പ്രാർഥിക്കുവാൻ ആഹ്വാനം ചെയ്ത് കെസിബിസി
Kerala

സ്വാർഥ താൽപ്പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്; ലോകസമാധാനത്തിന് വേണ്ടി പ്രാർഥിക്കുവാൻ ആഹ്വാനം ചെയ്ത് കെസിബിസി

Web Desk
|
1 March 2026 6:46 PM IST

ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ പങ്കുചേരണമെന്നും കെസിബിസി പ്രസിഡന്റ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത

കോഴിക്കോട്: ലോകസമാധാനത്തിന് വേണ്ടി പ്രാർഥിക്കുവാൻ ആഹ്വാനം ചെയ്ത് കെസിബിസി. പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണെന്നും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ പങ്കുചേരണമെന്നും കെസിബിസി പ്രസിഡന്റ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത .

ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ മൂലം ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളെ ചേർത്തു പിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയുവാൻ ലോകനേതാക്കൾക്കാവുന്നില്ല എന്നത് മനുഷ്യമനസുകളെ വേദനിപ്പിക്കുന്നു.

തങ്ങളുടെ സ്വാർഥ താൽപ്പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് വേദനിപ്പിക്കുന്നു. യുദ്ധക്കെടുതിയിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്ത് പിടിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Similar Posts