< Back
Kerala
KEAM Entrance exam; KSTA also express dissastifaction in normalisation criteria
Kerala

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ് ഒന്നാം റാങ്ക് ജോൺ ഷിനോജിന്

Web Desk
|
1 July 2025 5:55 PM IST

ആദ്യ പത്ത് റാങ്കുകാരിൽ ഒരു പെൺകുട്ടി മാത്രമാണ് ഇടം നേടിയിട്ടുള്ളത്

കോഴിക്കോട്: സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംങ് വിഭാഗത്തിൽ മൂവാറ്റുപുഴ സ്വദേശിയായ ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി. ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു ബി.എൻ മൂന്നാം റാങ്കും നേടി.

ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശ അനഘ അനിൽ ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ഋഷികേശ് രണ്ടാം റാങ്കും കരസ്ഥമാക്കി. എഞ്ചിനീയറിംങ് വിഭാഗത്തിൽ 86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേർ യോഗ്യത നേടിയിട്ടുണ്ട്. 67505 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഫാർമസി വിഭാഗത്തിൽ 33,425 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 27,841 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിംങ് ആദ്യ പത്ത് റാങ്കുകാരിൽ ഒരു പെൺകുട്ടി മാത്രമാണ് ഇടം നേടിയിട്ടുള്ളത്. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഫല പ്രഖ്യാപനം നടത്തിയത്. എല്ലാവർക്കും നീതി കിട്ടാവുന്ന സ്റ്റാൻഡഡൈസേഷനാണ് സ്വീകരിച്ചതെന്ന് പരാതി ഉയർന്ന സ്റ്റാൻഡഡൈസേഷനിൽ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.

watch video:

Similar Posts