< Back
Kerala
Arvind Kejriwal Arrest Updates
Kerala

'കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായം'; ചെന്നിത്തല

Web Desk
|
22 March 2024 10:08 AM IST

''എതിർക്കുന്നവർക്കെതിരെ കേസെടുക്കുകയാണ് മോദി സര്‍ക്കാര്‍''

വയനാട്: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എതിർക്കുന്നവർക്കെതിരെ കേസെടുക്കുകയാണ് മോദി സര്‍ക്കാര്‍. 'ഇൻഡ്യ' മുന്നണിയിലെ ഘടക കക്ഷി ആയതിനു പിന്നാലെയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഇ.ഡി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫെറെൻസ് വഴി ഹാജരാക്കാനാണു സാധ്യത. അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കും. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് എ.എ.പി പ്രതിഷേധ മാർച്ച്നടത്തും. കെജ്‌രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടു തടങ്കലിലാണെന്ന് എ.എ.പി ആരോപിച്ചു.


Similar Posts