< Back
Kerala
അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
Kerala

അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം

Web Desk
|
16 July 2021 9:53 PM IST

കല്യാശ്ശേരി തീസിസ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം.

ചെറുകഥാകൃത്ത് അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. 2020 ലെ യുവ പുരസ്ക്കാർ അവാർഡിനാണ് അബിന്‍ അർഹനായത്. കല്യാശ്ശേരി തീസിസ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം.

50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂർ ഇരിട്ടി കീഴ്​പ്പള്ളി സ്വദേശിയാണ്​ അബിൻ. അഭിമന്യു ആചാര്യ, കോമൾ ജഗദീഷ് ദയലാനി എന്നിവരാണ് അവാർഡിനർഹരായ മറ്റു ഭാഷയിലുള്ളവർ. പ്രൊഫസര്‍ എ.എം ശ്രീധരൻ, ഡോ. സി.ആർ. പ്രസാദ്, ഡോ. സാവിത്രി രാജീവൻ എന്നിവരാണ് മലയാളത്തിൽ നിന്നുള്ള ജൂറി അംഗ ങ്ങൾ.

Similar Posts