Kerala

നിയമസഭ
Kerala
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; ഇന്ന് ചേര്‍ന്നത് 10 മിനിറ്റ് മാത്രം
|17 March 2023 9:38 AM IST
സഭ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് സ്പീക്കർ പറഞ്ഞു
തിരുവനന്തപുരം:നടപടികൾ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും 10 മിനിറ്റ് മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്.ചോദ്യോത്തര വേള റദ്ദാക്കുകയും ചെയ്തു. സഭ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിക്കാനൊരുങ്ങിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. എം.എൽ.എമാർക്ക് എതിരെ കള്ളക്കേസ് എടുത്തുവെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭാ മന്ദിരത്തിലെ സംഘർഷത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സി.ആർ മഹേഷാണ് നോട്ടീസ് നൽകിയത്. പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുന്നത്. ഇന്നലെ 18 മിനിട്ടും ഇന്ന് 10 മിനിട്ടും മാത്രമാണ് സഭ ചേർന്നത്.