< Back
Kerala
kerala niyamasabha, local ward division,niyamasabha,latest malayalam news,kerala news,വാര്‍ഡ് വിഭജനം,നിയമസഭ

പ്രതീകാത്മക ചിത്രം

Kerala

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും; ബജറ്റ് ഫെബ്രുവരി ഏഴിന്

Web Desk
|
5 Jan 2025 2:37 PM IST

​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാവുക.

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. 23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.

ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം. ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും. മാർച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനിൽക്കും.

Similar Posts