< Back
Kerala
The draft voter list of the assembly constituencies of the Kerala has been published, Kerala voter list
Kerala

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം

Web Desk
|
28 Oct 2023 8:28 AM IST

കരട് പട്ടികയിൽ പേരുണ്ടോയെന്നു പരിശോധിച്ച് ഉറപ്പാക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2024ന്‍റെ ഭാഗമായാണു മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.

താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ ബി.എൽ.ഒമാരുടെ കൈവശവും കരട് വോട്ടർപട്ടിക പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭിക്കും. കരട് പട്ടികയിലുള്ള ആക്ഷേപങ്ങളും പരാതികളും ഡിസംബർ ഒന്‍പതു വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കാനുമുള്ള അവസരമാണിത്.

വോട്ടർ പട്ടികയിൽനിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ് തികഞ്ഞവർക്കും ഓൺലൈനായി പേരുചേർക്കാനുള്ള അവസരവുമുണ്ട്. ceo.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഫോട്ടോ ഇല്ലാത്ത കരട് വോട്ടർ പട്ടിക പോളിങ് സ്റ്റേഷൻ തിരിച്ച് ഡൗൺലോഡ് ചെയ്യാം.

കരട് പട്ടികയിൽ പേരുണ്ടോയെന്ന് electoralsearch.eci.gov.in എന്ന വെബ്സൈറ്റ് ലിങ്കില്‍ പരിശോധിക്കാം. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അവസാന പട്ടിക 2024 ജനുവരി അഞ്ചിനു പുറത്തിറങ്ങും.

Summary: The draft voter list of the assembly constituencies of the Kerala has been published

Similar Posts