< Back
Kerala

Kerala
നിയമസഭാ കയ്യാങ്കളി കേസ്: കുറ്റപത്രം പക്ഷപാതപരമെന്ന് വി.ശിവൻകുട്ടി
|14 Sept 2022 7:25 PM IST
കേസിനെ കോടതിയിൽ ശക്തമായി നേരിടുമെന്നും ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ കുറ്റപത്രം പക്ഷപാതപരമെന്ന് മന്ത്രി വി.ശിവൻകുട്ടി. യുഡിഎഫ് മനപ്പൂർവമെടുത്ത കേസാണെന്നും കോടതിയിൽ ശക്തമായി നേരിടുമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
"കേസ് രാഷ്ട്രീയപരമെന്ന് എല്ലാ പേർക്കും അറിയാവുന്നതാണ്. നാശനഷ്ടമുണ്ടായത് സംബന്ധിച്ച് ആഴത്തിൽ പരിശോധന നടത്തണം. ഞങ്ങൾ കൊടുത്ത കേസുകളുമുണ്ട്.
യുഡിഎഫ് മനപൂർവം എടുത്ത കേസാണിത്. കേസിനെ കോടതിയിൽ ശക്തമായി നേരിടും".വി ശിവൻകുട്ടി പറഞ്ഞു