< Back
Kerala
കറുപ്പണിഞ്ഞ് കുഴൽനാടനും ഷാഫിയും; സഭയിൽ പ്രതിപക്ഷ പ്രതിഷേധം
Kerala

കറുപ്പണിഞ്ഞ് കുഴൽനാടനും ഷാഫിയും; സഭയിൽ പ്രതിപക്ഷ പ്രതിഷേധം

Web Desk
|
27 Feb 2023 9:45 AM IST

യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ്

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയും മാത്യു കുഴൽനാടനും നിയമസഭയിൽ എത്തിയത് കറുത്ത വസ്ത്രങ്ങളണിഞ്ഞ്. സഭയിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. നികുതി വർധനവിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ സഭയിൽ അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

എറണാകുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എംഎൽഎയെ അടക്കം പോലീസ് മർദിച്ചുവെന്ന് പ്രമേയത്തിൽ പറയുന്നു. അതേസമയം, നികുതി വർധനയിൽ പ്രതിഷേധം തുടരാനാണ് യുഡിഎഫ് നിയമസഭാ കക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. രാവിലെ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലേക്ക് എത്തിയത്.

ലൈഫ് കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. സഭയ്ക്ക് പുറത്തും ഇതേ വിഷയങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ആണ് യു.ഡി.എഫ് തീരുമാനം. ധന വിനിയോഗ ബില്ല് ഇന്ന് സഭയിൽ ചർച്ചയ്ക്ക് വരും.

Similar Posts