< Back
Kerala

Kerala
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി ഉന്നയിച്ചേക്കും
|7 Oct 2024 6:19 AM IST
സണ്ണി ജോസഫ് ആയിരിക്കും അടിയന്തരപ്രമേയം അവതരിപ്പിക്കുക
തിരുവനന്തപുരം: വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം. ദ ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖവും മലപ്പുറത്തിനെതിരായ പരാമർശവും അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സണ്ണി ജോസഫ് ആയിരിക്കും അടിയന്തരപ്രമേയം അവതരിപ്പിക്കുക.
പി.വി അൻവർ അടക്കം ഉന്നയിച്ച ഫോൺ ചോർത്തൽ വിവാദം പ്രതിപക്ഷം നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഉന്നയിക്കും. വയനാട് ദുരന്തമായി ബന്ധപ്പെട്ട് വിഷയവും ഹേമ കമ്മിറ്റി റിപ്പോർട്ടും ചോദ്യത്തര വേളയിൽ ഉണ്ടാകും.
അന്നാ സെബാസ്റ്റ്യൻ മരണത്തിന്‍റെ പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനികൾ സ്വീകരിക്കേണ്ട തൊഴിൽ അവകാശങ്ങൾ സംബന്ധിച്ച് കാര്യങ്ങൾ ശ്രദ്ധ ക്ഷണിക്കൽ ആയി നിയമസഭയിൽ വരും. കേരള പബ്ലിക് സർവീസ് ഭേദഗതി ബില്ലാണ് ഇന്ന് സഭയുടെ പരിഗണനയിലേക്ക് വരുന്ന നിയമനിർമാണം.