< Back
Kerala
മാവോയിസ്റ്റ് നേതാവ് സന്തോഷിനെ പിടികൂടി കേരള എടിഎസ് സംഘം
Kerala

മാവോയിസ്റ്റ് നേതാവ് സന്തോഷിനെ പിടികൂടി കേരള എടിഎസ് സംഘം

Web Desk
|
22 Feb 2025 8:37 PM IST

12 വർഷമായി കേരളം, തമിഴ്നാട്, കർണ്ണാടക പൊലീസ് അന്വേഷിക്കുന്ന മാവോയിസ്റ്റാണ് സന്തോഷ്

ഹൊസൂര്‍: കേരളത്തിൽ നിരവധി കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് സന്തോഷ് പിടിയിലായത്. കേരളത്തിലെയും (എടിഎസ്), തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പിടികൂടിയത്.

ഫെബ്രുവരി 22 പുലർച്ചെ തമിഴ്നാട്ടിലെ ഹോസൂരിൽ നിന്നാണ് പ്രമുഖ മാവോയിസ്റ്റ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കേരള തീവ്രവാദവിരുദ്ധ സേനക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പൊലീസ് അറിയിച്ചു.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 45 യുഎപിഎ കേസുകൾ സന്തോഷിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തിയായ ട്രൈയ് ജംഗ്ഷനിലാണ് സന്തോഷ് പ്രവർത്തിച്ചിരുന്നത്.

12 വർഷമായി കേരളം, തമിഴ്നാട്, കർണ്ണാടക പൊലീസ് അന്വേഷിക്കുന്ന മാവോയിസ്റ്റാണ് സന്തോഷ്.

Similar Posts