< Back
Kerala
കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും
Kerala

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും

Web Desk
|
24 Nov 2025 2:47 PM IST

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 1220 വോട്ടും യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്

തിരുവനന്തപുരം: കേരള ബാങ്ക് പ്രസിഡന്റായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മോഹനന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ടി.വി രാജേഷ് വൈസ് പ്രസിഡന്റാകും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 1220 വോട്ടും യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

ഈ മാസം 21നാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ പങ്കെടുത്തെന്നും തെരഞ്ഞെടുപ്പില്‍ മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്നും സിപിഎം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. മുന്‍ എംഎല്‍എ കൂടിയായ ടി.വി രാജേഷാണ് വൈസ് പ്രസിഡന്റ്.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി നടത്തുന്നതിനിടയിലാണ് പുതിയ ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭരണസമിതി കേരള ബാങ്കുമായി വിയോജിപ്പ് അറിയിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

Similar Posts