< Back
Kerala
Kerala BEVCO record Onam bonus
Kerala

ബെവ്‌കോയിൽ ഓണത്തിന് റെക്കോർഡ് ബോണസ്; ജീവനക്കാർക്ക് 1,02,500 രൂപ ലഭിക്കും

Web Desk
|
22 Aug 2025 6:45 PM IST

കഴിഞ്ഞ വർഷം 95,000 രൂപയായിരുന്നു ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കടകളിലെയും ഹെഡ്ക്വാട്ടേഴ്‌സിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയർ ഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.

കഴിഞ്ഞ വർഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാർക്ക് ബോണസ് ലഭിച്ചത്.

Similar Posts