< Back
Kerala
നെല്‍കൃഷി വികസനത്തിന് 76 കോടി; സംസ്ഥാന ബജറ്റ് 2022
Kerala

നെല്‍കൃഷി വികസനത്തിന് 76 കോടി; സംസ്ഥാന ബജറ്റ് 2022

Web Desk
|
11 March 2022 10:42 AM IST

റബർ സബ്സിഡിക്ക് 500 കോടി അനുവദിച്ചു

നെല്‍കൃഷി വികസനത്തിന് ബജറ്റില്‍ 76 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയില്‍ കൃഷിശ്രീ എന്ന പുതിയ പദ്ധതി ആരംഭിക്കും. കാർഷിക മേഖലയിലെ സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം. റബർ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കും. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന് 2 കോടി അനുവദിച്ചു. ചക്ക ഉത്പനങ്ങൾക്ക് പിന്തുണ നൽകും. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് മാർക്കറ്റിംഗ് കമ്പനി ആരംഭിക്കും. ഇതിനായി 100 കോടി അനുവദിക്കും.

സംസ്ഥാനത്ത് നാല് സയന്‍സ് പാർക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാർക്കുകള്‍ തുടങ്ങുക. പി പി പി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും.

വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആഗോളവത്കരണ നയങ്ങളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇത് ശരിയല്ല. വിലക്കയറ്റത്തെ നേരിടാൻ പൊതുഭരണ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.


Related Tags :
Similar Posts