< Back
Kerala
welfare pension kerala
Kerala

കുടിശ്ശിക കൊടുക്കും; ഇത്തവണയും ക്ഷേമപെൻഷൻ കൂട്ടിയില്ല

Web Desk
|
7 Feb 2025 1:11 PM IST

സാമ്പത്തിക ഞെരുക്കം മറികടന്നുവെന്ന് ബജറ്റിൽ പറഞ്ഞെങ്കിലും ക്ഷേമപെന്‍ഷനില്‍ കൈവയ്ക്കാന്‍ ധനമന്ത്രി മടികാട്ടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അഞ്ചാം ബജറ്റിലും ക്ഷേമപെന്‍ഷന്‍ വർധിപ്പിച്ചില്ല. കുടിശ്ശികയുള്ള മൂന്ന് ഗഡു കൊടുത്ത് തീർക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തിയത്. സാമ്പത്തിക ഞെരുക്കം മറികടന്നുവെന്ന് ബജറ്റിൽ പറഞ്ഞെങ്കിലും ക്ഷേമപെന്‍ഷനില്‍ കൈവയ്ക്കാന്‍ ധനമന്ത്രി മടികാട്ടി.

അഞ്ച് വർഷം കൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരിന്നു ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ ബാലഗോപാല്‍ അവതരിപ്പിച്ച അഞ്ചാം ബജറ്റ് ആയിട്ടും നൂറ് രൂപ പോലും വർധിപ്പിക്കാന്‍ തയ്യാറായില്ല. സാമ്പത്തിക പ്രതിസന്ധി മറികടുന്നുവെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്.

എന്നാല്‍ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് ഒരു രൂപ പോലും വർധിപ്പിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. പകരം കുടിശ്ശികയുള്ള മൂന്ന് ഗഡു കൊടുത്ത് തീർക്കുമെന്ന പ്രഖ്യാപനവും അതിന്‍റെ കണക്കുകളും മാത്രം പറഞ്ഞ് വച്ചു ധനമന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ട് മുന്നില്‍ നിന്നിട്ടും ക്ഷേമപന്‍ഷന്‍ വർധിപ്പിക്കാത്ത ധനമന്ത്രിയുടെ നടപടി ഭരണപക്ഷത്തും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Similar Posts