Kerala

പ്രതീകാത്മക ചിത്രം
Kerala
അഞ്ചു പുതിയ നഴ്സിംഗ് കോളജുകള്‍ സ്ഥാപിക്കുമെന്ന് കെ.എന്‍ ബാലഗോപാല്‍
|5 Feb 2024 11:11 AM IST
ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു പുതിയ നഴ്സിംഗ് കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പകർച്ച വ്യാധി നിയന്ത്രണത്തിന് 12 കോടിയും ആര്‍ദ്രം പദ്ധതിക്കായി 24.88 കോടിയും അനുവദിച്ചു. ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കനിവ് പദ്ധതിക്കായി 80 കോടി രൂപയും ഡയാലിസിസ് യൂണിറ്റിനായ 9 കോടിയും വകയിരുത്തി. പുതിയ ഡയാലിസിസ് സെന്‍റര്‍ സ്ഥാപിക്കാന്‍ 9.88 കോടിയും ബജറ്റില്‍ മാറ്റിവച്ചു.