< Back
Kerala
ഇ.പി ജയരാജനെതിരെ അന്വേഷണം വേണമോയെന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം സി.പി.എം പിബി
Kerala

ഇ.പി ജയരാജനെതിരെ അന്വേഷണം വേണമോയെന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം സി.പി.എം പിബി

Web Desk
|
28 Dec 2022 1:07 PM IST

ആരോപണങ്ങൾ പുറത്ത് പോയതിൽ പി.ബി അതൃപ്തി രേഖപ്പെടുത്തി. വിഷയം ഇനി പാർട്ടിക്ക് പുറത്ത് ചർച്ച ചെയ്യാനുള്ള അവസരം ഇനിയുണ്ടാക്കരുതെന്നാണ് പി.ബിയിൽ ഉയർന്നുവന്ന നിർദേശം

ഡല്‍ഹി: ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ അന്വേഷണം വേണമോയെന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. ആവശ്യമെങ്കിൽ വിശദമായ ചർച്ചകൾ പിന്നീട് നടത്തും. ആരോപണങ്ങൾ പുറത്ത് പോയതിൽ പി.ബി അതൃപ്തി രേഖപ്പെടുത്തി.

വിഷയം ഇനി പാർട്ടിക്ക് പുറത്ത് ചർച്ച ചെയ്യാനുള്ള അവസരം ഇനിയുണ്ടാക്കരുതെന്നാണ് പി.ബിയിൽ ഉയർന്നുവന്ന നിർദേശം. വിഷത്തിൽ കരുതലോടെ നീങ്ങണം. ചേരി തിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾ പലയിടങ്ങളിൽ നിന്നും നടക്കുന്നുണ്ട്. അതിന് അവസരം നൽകരുത്. വിഷയം ഇനിയും മുന്നോട്ടുപോയാൽ വിശദമായ ചർച്ചയിലേക്ക് പോകാമെന്നും പി.ബി തീരുമാനിച്ചു.

Similar Posts