< Back
Kerala

Kerala
ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
|7 Jun 2025 6:35 AM IST
മഴക്കാലമായതിനാൽ പള്ളികളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്
കോഴിക്കോട്: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സന്ദേശവുമായി ഇന്ന് ബലിപെരുന്നാൾ. മഴക്കാലമായതിനാൽ പള്ളികളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്.
കൈകളിൽ നിറഞ്ഞ മൈലാഞ്ചി ചന്തം പോലെ പെരുന്നാൾ സന്തോഷത്തിലാണ് വിശ്വാസികൾ.. പങ്കിടലിന്‍റെയും സ്നേഹത്തിന്‍റെയും ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മാഈലിനെ ദൈവ കൽപന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗ സ്മരണയിലാണ് വിശ്വാസികൾ. ആ സന്ദേശം പകരുന്ന അചഞ്ചലമായ വിശ്വാസത്തിന്‍റെ ഓർമപ്പെടുത്തലാണ് ഓരോ ബലിപെരുന്നാൾ ദിനവും.
ഇന്നലെ വൈകിട്ട് പെരുന്നാൾ ആഘോഷത്തിനുള്ള തിരക്കിലായിരുന്നു ഓരോരുത്തരും. പുതിയ വസ്ത്രങ്ങളണിഞ്ഞ് രാവിലെ ഈദ് നമസ്കാരത്തിനെത്തും. പരസ്പരം സ്നേഹം പങ്കിട്ട് ആഘോഷങ്ങളിലേക്ക് കടക്കും.. എല്ലാവർക്കും ബലിപെരുന്നാളാശംസകൾ.