< Back
Kerala

Kerala
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ
|31 March 2025 6:31 AM IST
ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും
കോഴിക്കോട്: ഇന്ന് ചെറിയ പെരുന്നാൾ. എല്ലാം നാഥനിൽ സമർപ്പിച്ച് ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷമാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും.
ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞതോടെ ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മാസത്തെ വ്രതാനുഷ്ഠാനം ... സ്നേഹവും സാഹോദര്യവും സഹനവും പങ്കിട്ട് പെരുന്നാളിലേക്ക്. കൈകളിൽ മൈലാഞ്ചി ചന്തം നിറഞ്ഞു. പുതിയ വസ്ത്രങ്ങൾ വാങ്ങി.
ഫിത്വർ സക്കാത്ത് നൽകി വിശ്വാസികൾ ഈദ്ഗാഹുകളിലേക്കെത്തും. നമസ്കാരത്തിന് പണ്ഡിതന്മാരും ഇമാമുമാരും നേതൃത്വം നൽകും. ശേഷം പെരുന്നാൾ പ്രഭാഷണം നടക്കും. വിവിധ സംഘടനങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഫലസ്തീൻ ഉൾപ്പെടെ ദുരിതമനുഭവിപ്പിക്കുന്നവരോടുള്ള ഐക്യദാർഢ്യവും പ്രാർഥനയും ഈദുഗാഹുകളിലും പള്ളികളിലും ഉണ്ടാകും.