< Back
Kerala
Pinarayi Vijayan
Kerala

'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍'; ചെന്നിത്തലയുടെ വിളിയിൽ പ്രകോപിതനായി മുഖ്യമന്ത്രി

Web Desk
|
3 March 2025 1:02 PM IST

എന്നാൽ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നത് അൺ പാർലമെൻ്ററി പദമല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുവാക്കളിലെ അക്രമവാസനയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതോടെ നിയമസഭയിൽ വാക്പോര്. പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തലയുടെ 'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന വിളിയിൽ പിണറായി വിജയൻ പ്രകോപിതനായി. ടിപി കേസ് പ്രതികൾക്ക് നൽകിയ പരോളിന്‍റെ കണക്ക് പറഞ്ഞതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സർക്കാരിന് വാഴ്ത്തുപാട്ട് പാടാൻ തങ്ങളെ കിട്ടില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

ടിപി കേസിലെ പ്രതികളുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രിക്കെന്തിനാണ് അസഹിഷ്ണുതയെന്നും വി.ഡി.സതീശൻ ചോദിച്ചു. അനാവശ്യമായ കാര്യങ്ങൾ പറയാൻ വേണ്ടി ചർച്ചയെ ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷും കുറ്റപ്പെടുത്തി.

''ഇടയ്ക്കിടയ്ക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് ചോദ്യം ചോദിച്ചാൽ പോരാ. നാടിന്‍റെ പ്രശ്നം എന്താണെന്ന് മനസിലാക്കാൻ കഴിയണം'' എന്ന് പിണറായി പറഞ്ഞു. എന്നാൽ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നത് അൺ പാർലമെൻ്ററി പദമല്ലെന്ന് ചെന്നിത്തല മറുപടി നൽകി.



Similar Posts