< Back
Kerala
മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ പകൽ മാത്രം തുറക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്
Kerala

മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ പകൽ മാത്രം തുറക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

Web Desk
|
2 Dec 2021 6:03 PM IST

തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയെന്നുമുള്ള സ്ഥിരം നിലപാടും കത്തിൽ വ്യക്തമാക്കി

മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ പകൽ മാത്രം തുറക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറക്കുന്നതിൽ ആശങ്ക അറിയിച്ച മുഖ്യമന്ത്രി കൃത്യമായ മുന്നറിയിപ്പോടെ പകൽ മാത്രം ഷട്ടർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ന് പുലർച്ചെ നാലു മണിക്കാണ് ഷട്ടർ തുറന്നതെന്നും പറഞ്ഞു. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയെന്നുമുള്ള സ്ഥിരം നിലപാടും കത്തിൽ വ്യക്തമാക്കി.

Similar Posts