Kerala

Kerala
മന്ത്രിസഭാ പുനഃസംഘടന ഉടൻ വേണമെന്ന് കേരള കോണ്‍ഗ്രസ് (ബി); എൽ.ഡി.എഫ് നേതൃത്വത്തിന് കത്ത്
|4 Nov 2023 4:27 PM IST
നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ആവശ്യം.
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽ.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ആവശ്യം. പാർട്ടി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. അതേസമയം, അടുത്ത എൽ.ഡി.എഫ് യോഗം മന്ത്രിസഭാ പുനഃസംഘടന ചർച്ചചെയ്യും. നവംബർ പത്തിനാണ് മുന്നണി യോഗം ചേരുക.