< Back
Kerala
കോട്ടയം സീറ്റ്; കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വടംവലി തുടരുന്നു, സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് യൂത്ത് ഫ്രണ്ട്
Kerala

കോട്ടയം സീറ്റ്; കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വടംവലി തുടരുന്നു, സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് യൂത്ത് ഫ്രണ്ട്

Web Desk
|
30 Jan 2024 7:07 AM IST

എൽ.ഡി.എഫിൽ തോമസ് ചാഴിക്കാടൻ മത്സരിച്ചാൽ സി.പി.എം കാലുവാരുമെന്ന് മുൻ എം.എൽ.എയും ജോസ് കെ.മാണി വിഭാഗം ഉന്നതാധികാരസമിതി അംഗവുമായ പി.എം മാത്യു തുറന്നടിച്ചു.

കോട്ടയം: സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ രൂപപ്പെട്ട തർക്കം തീരുന്നില്ല. സീറ്റിനായി അവകാശവാദം ഉന്നയിച്ച സജി മഞ്ഞക്കടമ്പിലിനെ വിമർശിച്ച് യൂത്ത് ഫ്രണ്ട് നേതാവ് രംഗത്തുവന്നിരുന്നു. സജി ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൻ്റെ വക്താവെന്നൊയിരുന്നു വിമർശനം. ഇതിനു പിന്നാലെ വിമർശനം ഉന്നയിച്ച മജീഷ് കൊച്ചുമലയെ തള്ളി യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

അതേസമയം, കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലും ഭിന്നസ്വരം പരസ്യമായി. എൽ.ഡി.എഫിൽ തോമസ് ചാഴിക്കാടൻ മത്സരിച്ചാൽ സി.പി.എം കാലുവാരുമെന്ന് മുൻ എം.എൽ.എയും ജോസ് കെ.മാണി വിഭാഗം ഉന്നതാധികാര സമിതി അംഗവുമായ പി.എം മാത്യു മീഡിയ വണിനോട് പറഞ്ഞു. യു.ഡി.എഫിലായിരുന്നപ്പോൾ വാസവനെ തോൽപ്പിച്ച ചാഴിക്കാടനെ സി.പി.എം പാലം വലിക്കുമെന്നാണ് പി.എം മാത്യു വിമർശിച്ചു. കേരളാ കോൺഗ്രസുകൾ കൊണ്ടും കൊടുത്തും തെരഞ്ഞെടുപ്പ് രംഗത്ത് കളം പിടിക്കുകയാണ്. അതിനിടെയാണ് പാളയത്തിലെ പട ഇരുകൂട്ടർക്കും തലവേദനയാകുന്നത്.

Similar Posts