< Back
Kerala
Kerala Congress Joseph faction leader collapses and dies during protest march against electricity tariff hike
Kerala

പ്രതിഷേധ മാര്‍ച്ചിനിടെ കേരള കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു

Web Desk
|
9 Dec 2024 6:11 PM IST

വൈദ്യുതി നിരക്ക് വര്‍ധനയ്‍ക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനിടെയാണു സംഭവം

കോട്ടയം: വൈദ്യുതി നിരക്ക് വര്‍ധനയ്‍ക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് കുഴഞ്ഞുവീണു മരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ ചന്ദ്രൻ ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണു സംഭവം.

തൊടുപുഴ ഒളമറ്റം സ്വദേശിയാണ് എം.കെ ചന്ദ്രൻ. കുഴഞ്ഞുവീണ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar Posts