< Back
Kerala

Kerala
'എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യമില്ലെന്ന് കേരള കോൺഗ്രസ് എം അറിയിച്ചു'- ബിനോയ് വിശ്വം
|16 Jan 2026 11:17 AM IST
'ശബരിമല സ്വർണക്കൊള്ള; ശങ്കർദാസ് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യില്ല'
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുമായിട്ടും റോഷി അഗസ്റ്റിനുമായി സംസാരിച്ചു. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ചെയർമാൻ പറഞ്ഞതിന് ശേഷമുള്ള മറ്റ് അഭ്യൂഹങ്ങളെ മുഖവിലക്കെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ശങ്കർദാസ് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ പാർട്ടി നടപടി ഉടനുണ്ടാവില്ല. അന്വേഷണം പൂർത്തിയായ ശേഷം ഗൗരവത്തോടെ കാണുമെന്നും ബിനോയ് വിശ്വം പറഞ്ഞു.