< Back
Kerala
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ സെബാസ്റ്റ്യനെ പുറത്താക്കി

പി ജെ സെബാസ്റ്റ്യൻ 

Kerala

'പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി'; കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ സെബാസ്റ്റ്യനെ പുറത്താക്കി

Web Desk
|
9 Jan 2023 9:49 AM IST

ബഫർസോണുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കോട്ടയം: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ സെബാസ്റ്റ്യനെ പുറത്താക്കി. ബഫർസോൺ വിരുദ്ധ സമര സമിതിയുടെ കൺവീനറാണ് ഇപ്പോൾ സെബാസ്റ്റിയൻ. ബഫർസോൺ വിഷയത്തിൽ വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി.ജെ സെബാസ്റ്റ്യൻ.

ബഫർസോണുമായി ബന്ധപ്പെട്ട് കോട്ടയത്ത് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പങ്കെടുത്ത പരിപാടിയിൽ സ്വാഗതം പറഞ്ഞത് സെബാസ്റ്റ്യൻ ആയിരുന്നു. കേരള കോൺഗ്രസ് (എം) ബഫർസോൺ വിഷയത്തിൽ വലിയ പ്രതിഷേധം വേണ്ട നിലപാടിലാണ്. ഇത് ലംഘിച്ചുകൊണ്ടാണ് പി.സി സെബാസ്റ്റ്യൻ ബഫർസോൺ വിരുദ്ധ സമരത്തിൽ പങ്കെടുത്തത്. ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Similar Posts