< Back
Kerala

Kerala
'പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടിയാണ് സിപിഐ'; രൂക്ഷവിമർശനവുമായി കേരളാ കോൺഗ്രസ് എം
|30 Sept 2024 3:35 PM IST
സിപിഐ കടലാസിലെ പുലി പോലുമല്ലെന്നും യുത്ത് ഫ്രണ്ട്
കോട്ടയം: സിപിഐയ്ക്ക് രൂക്ഷ വിമർശനവുമായി കേരളാ കോൺഗ്രസ് എം യുവജന വിഭാഗം. 'പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ വോട്ട് എവിടെ പോയി എന്ന് പറയണമെന്നും' യൂത്ത് ഫ്രണ്ട് എം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ നേതൃയോഗത്തിൽ കേരളാ കോൺഗ്രസ് എമ്മിനെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് യൂത്ത് ഫ്രണ്ടിൻ്റെ മറുപടി.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സിപിഐ ജില്ലാനേതൃയോഗത്തിൽ കേരളാകോൺഗ്രസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. കേരള കോൺഗ്രസ് എമ്മിനെ കടലാസ് പുലിയെന്നാണ് സിപിഐ വിമർശിച്ചത്. ഇതിനെതിരയാണിപ്പോൾ യുവജനവിഭാഗം രംഗത്തുവന്നിരിക്കുന്നത്. 'കേരള കോൺഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് വിശേഷിപ്പിച്ച സിപിഐ കടലാസിലെ പുലി പോലുമല്ലെന്നും' യുത്ത് ഫ്രണ്ട് പറഞ്ഞു.