< Back
Kerala

Kerala
സിപിഐയെ വിമർശിച്ച് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി
|23 Jun 2024 5:47 PM IST
തെരഞ്ഞെടുപ്പ് പരാജയത്തിൽ മുന്നണിക്ക് കൂട്ടുത്തരവാദിത്തമാണന്നും യോഗം
കോട്ടയം: സിപിഐയെ വിമർശിച്ച് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം. തെരഞ്ഞെടുപ്പ് തോൽവിയിൽ കേരളാ കോൺഗ്രസിനെ പഴിചാരുന്ന സിപിഐ നേതൃയോഗങ്ങളിലെ വിമർശനങ്ങൾ അനുചിതമെന്നും യോഗത്തിൽ കുറ്റപ്പെടുത്തൽ.
സർക്കാരിന്റെ മുൻഗണനകളിൽ മാറ്റം വരുത്തണമെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിൽ മുന്നണിക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. വ്യക്തി കേന്ദ്രീകൃത വിമർശനങ്ങൾക്കപ്പുറം കൂട്ടായ തിരുത്തൽ വേണമെന്നും പരാജയത്തിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നതിനോട് യോജിപ്പില്ലെന്നും യോഗം വ്യക്തമാക്കി.