< Back
Kerala

Kerala
കേരള കോൺഗ്രസ് ഉപാധ്യക്ഷൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു
|26 Aug 2022 3:25 PM IST
മുൻ മന്ത്രിയും, കേരളാ കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന സി.എഫ്. തോമസിന്റെ സഹോദരനാണ്
കോട്ടയം: കേരള കോൺഗ്രസ് വെെസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു. മുൻ മന്ത്രിയും, കേരളാ കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന സി.എഫ്. തോമസിന്റെ സഹോദരനാണ്. മുൻ ചങ്ങനാശേരി മുൻസിപ്പൽ ചെയർമാനുമായിരുന്നു ഇദ്ദേഹം.
മൃതശരീരം ഇന്ന് രാവിലെ ചങ്ങനാശ്ശേരിയിലുള്ള വസതിയിൽ എത്തിച്ചു. സംസ്ക്കാരം നാളെ ഉച്ചക്ക് 2.30ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ നടക്കും.