< Back
Kerala
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ 1,197 പേർക്ക് രോഗബാധ
Kerala

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ 1,197 പേർക്ക് രോഗബാധ

Web Desk
|
1 Jun 2022 6:44 AM IST

രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് ഇന്നലെ 1, 197 പേർക്കാണ് രോഗബാധ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.7 ശതമാനമായി ഉയർന്നു.

മാർച്ച് 15 നാണ് സംസ്ഥാനത്ത് അവസാനമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നത്. ഏപ്രിൽ മൂന്നാം വാരത്തോട് കൂടി സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുനൂറിൽ താഴെയായിരുന്നു. സംസ്ഥാനത്തെ ആക്ടീവ് കേസുകൾ 5,728 ആയി ഉയർന്നു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ അധ്യയന വർഷം കൂടി ആരംഭിക്കാനിരിക്കെ കേസുകൾ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Tags :
Similar Posts