< Back
Kerala
Kerala Farmers Federation
Kerala

'കേരളാ ഫാർമേഴ്‌സ് ഫെഡറേഷൻ'; ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

Web Desk
|
24 May 2025 7:05 AM IST

കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തിൽ ഇന്നലെ പാർട്ടി രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം

കോട്ടയം: കത്തോലിക്ക സഭാ പിന്തുണയോടെ പുതുതായി രൂപീകരിക്കുന്ന ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് നടന്നേക്കും. കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തിൽ ഇന്നലെ പാർട്ടി രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. സംഭവം വിവാദമായതോടെ ആലഞ്ചേരി പരിപാടിയിൽ നിന്ന് പിന്മാറി. ഇതേതുടർന്ന് പാർട്ടി പ്രഖ്യാപനവും മാറ്റുകയായിരുന്നു.

കേരളാ കോൺഗ്രസ് എംഎൽഎ ആയിരുന്ന ജോർജ് ജെ. മാത്യുവിൻ്റെ നേത്യത്വത്തിൽ കേരളാ ഫാർമേഴ്‌സ് ഫെഡറേഷൻ എന്ന പേരിലാണ് പുതിയ പാർട്ടി വരുന്നത്. കാർഷിക വിഷയങ്ങൾ അജണ്ടയാക്കി പ്രവർത്തിക്കാനാണ് തീരുമാനം. പാർട്ടി രൂപീകരണത്തിനു മുന്നോടിയായി ചേർന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തുവെന്ന് നേതാക്കൾ അവകാശപ്പെടുന്നു. കേരളത്തിലെ ബ ജെ പി മുന്നണി നേതാവായുന്നു സമ്മേളനത്തിലെ പ്രധാനി.

സമ്മേളനത്തിൻ്റെ ഉദ്ഘാടകനായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവസാന നിമിഷം പിൻമാറിയത് തിരിച്ചടിയായി. സഭാ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കർദിനാളിന്‍റെ പിൻമാറ്റം. എന്നാൽ മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കലിന്‍റെ സന്ദേശം സമ്മേളനത്തിൽ വായിച്ചു. ബിജെപി അനുകൂല പാർട്ടിയെ പിന്തുണക്കുന്നത് കത്തോലിക്ക സഭക്കകത്തും ഭിന്നതക്ക് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആലഞ്ചേരിയുടെ പിൻമാറ്റം. ഇതിനിടയിലും ഇന്ന് വാർത്താസമേമളനത്തിൽ പാർട്ടി പ്രഖ്യാപനം നടത്താനാണ് ബിജെപി അനുകൂലികളുടെ നീക്കം.



Similar Posts