< Back
Kerala
സ്ത്രീകൾക്കെതിരായ അതിക്രമം; കേരള ഗവര്‍ണര്‍ നാളെ ഉപവസിക്കും
Kerala

സ്ത്രീകൾക്കെതിരായ അതിക്രമം; കേരള ഗവര്‍ണര്‍ നാളെ ഉപവസിക്കും

Web Desk
|
13 July 2021 12:44 PM IST

തിരുവനന്തപുരം ഗാന്ധിഭവനിലെ ഉപവാസ- പ്രാർത്ഥന യജ്ഞത്തിൽ പങ്കെടുക്കും

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസമിരിക്കും. ഗാന്ധി സ്മാരക നിധിയുടെയും ഇതര ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ഗാന്ധിഭവനിലെ ഉപവാസ- പ്രാർത്ഥന യജ്ഞത്തിൽ ഗവര്‍ണര്‍ പങ്കെടുക്കും.

വൈകിട്ട് 4.30 ആരംഭിച്ച് ആറുമണിക്ക് ഗവർണർ ഉപവാസം അവസാനിപ്പിക്കും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ഗവര്‍ണര്‍ ഉപവസിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമാണെന്നതാണ് പ്രത്യേകത.

ഗവര്‍ണറുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍, സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ഗാന്ധിയൻ സംഘടനകൾ ജില്ലകൾ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കുമെന്ന് ഗാന്ധി സ്മാരക നിധി അറിയിച്ചു.

Related Tags :
Similar Posts