< Back
Kerala
Kerala government has informed the center that it will provide thorium if the nuclear power plant is built outside the state, thorium, nuclear power plant, nuclear plant in Kerala,
Kerala

'ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാൽ തോറിയം നൽകാം'; കേന്ദ്രത്തിന്‍റെ നിര്‍ദേശത്തിന് മറുപടി നല്‍കി സംസ്ഥാന സര്‍ക്കാര്‍

Web Desk
|
23 Dec 2024 7:19 AM IST

സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ അനുമതി നൽകുന്നത് പരിശോധിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാര്‍ അറിയിച്ചിരുന്നത്

തിരുവനന്തപുരം: കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന കേന്ദ്രനിർദേശത്തിൽ മറുപടി നല്‍കി സംസ്ഥാനം. ആണവനിലയം കേരളത്തിനു പുറത്ത് സ്ഥാപിച്ചാൽ മതിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നാണു വിവരം. എന്നാല്‍, തോറിയം നൽകാമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആണവനിലയത്തിന് അനുമതി നല്‍കുന്ന കാര്യം പരിശോ ധിക്കാമെന്നു കേന്ദ്ര ഊർജ മന്ത്രി മനോഹർ ലാൽ ഖട്ടാര്‍ സർക്കാരിനെ അറിയിച്ചിരുന്നു.

സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ അനുമതി നൽകുന്നത് പരിശോധിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്. കേരള തീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപമുണ്ട്. അതിനാൽ തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാനാവുമെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.

അനുയോജ്യ സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാൽ തോറിയം നൽകാമെന്ന നിലപാടിലാണ് സംസ്ഥാനം.

Summary: Kerala government has informed the center that it will provide thorium if the nuclear power plant is built outside the state

Similar Posts