< Back
Kerala
യാത്രാബത്ത തീരുമാനിക്കുന്നത് കേരള സർക്കാർ, വേതന വർധന അറിഞ്ഞിരുന്നില്ല: കെ.വി തോമസ്
Kerala

'യാത്രാബത്ത തീരുമാനിക്കുന്നത് കേരള സർക്കാർ, വേതന വർധന അറിഞ്ഞിരുന്നില്ല': കെ.വി തോമസ്

Web Desk
|
22 Feb 2025 3:32 PM IST

കെ വി തോമസിന്റെ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11. 31 ലക്ഷമാക്കി ഉയർത്തണം എന്നായിരുന്നു പൊതു ഭരണ വകുപ്പിന്റെ ശുപാർശ

ന്യു ഡൽഹി: യാത്രാബത്ത ഉയർത്തണമെന്ന് ശുപാർശയിൽ പ്രതികരണവുമായി ഡൽഹിയിലെ കേരളത്തിന്റ പ്രത്യേക പ്രതിനിധി കെ.വി തോമസ്. കേരള സർക്കാറാണ് യാത്രാബത്ത സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതെന്നും യാത്രാബത്ത ഉയർത്തണമെന്ന ശുപാർശ ഉൾപ്പെടുന്ന ഫയൽ താൻ കണ്ടിട്ടില്ലെന്നും കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു.

തന്റെ മുൻഗാമി എ. സമ്പത്തിന് ലഭിച്ച അതേ അനുകൂല്യങ്ങൾ തന്നെയാണ് തനിക്കും ലഭിക്കുന്നത്. തനിക്കോ തന്റെ സ്റ്റാഫിനോ മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും കെ.വി തോമസ് പറഞ്ഞു.

കെ വി തോമസിന്റെ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11. 31 ലക്ഷമാക്കി ഉയർത്തണം എന്നായിരുന്നു പൊതു ഭരണ വകുപ്പിന്റെ ശുപാർശ.

WATCH VIDEO REPORT:


Related Tags :
Similar Posts