< Back
Kerala
Brinda Karat remark aganist Governor,Brinda Karat CPM,arif mohammad khan on Brinda Karat remark,latest malayalam news, ബൃന്ദാ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍,ഗവര്‍ണര്‍ സിപിഎം പോര്,ആരിഫ് മുഹമ്മദ് ഖാന്‍
Kerala

'ബൃന്ദാ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ?'; മറുപടിയുമായി ഗവര്‍ണര്‍

Web Desk
|
5 Jan 2024 10:15 AM IST

ബൃന്ദാ കാരാട്ടിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സി.പി.എം പിബി അംഗം ബൃന്ദാ കാരാട്ടിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദാ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും ഗവർണർ ചോദിച്ചു. ഗവർണർ കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണമെന്നായിരുന്നു ബൃന്ദാ കാരാട്ടിന്റെ പരാമർശം.

അതേസമയം, സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഭിന്നതയില്ല.താൻ ചെയ്യുന്നത് നിയമപരമായ കർത്തവ്യമാണെന്നും ഗവർണർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണം. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനിൽ കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Similar Posts