< Back
Kerala

Kerala
അതിർത്തിപ്രദേശങ്ങളുടെ പേരുമാറ്റം ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
|29 Jun 2021 7:31 PM IST
വർഗീയ ധ്രുവീകരണത്തിനുള്ള നീക്കം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു
കാസർകോടിന്റെ അതിർത്തിപ്രദേശങ്ങളുടെ പേരുമാറ്റം ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതിർത്തി പ്രദേശങ്ങളുടെ പേര് മാറ്റാൻ നീക്കം നടക്കുന്നത് സംഘ്പരിവാർ പ്രചാരണമാണെന്നും പേരുമാറ്റം സർക്കാരിന്റെ പരിഗണനയിലില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു.
സമൂഹമാധ്യമങ്ങൾ വഴി സംഘ്പരിവാറുകാരാണ് പ്രചാരണം നടത്തുന്നത്. കർണാടക നേതാക്കളുടെ പ്രചാരണം കേരള നേതാക്കൾ ഏറ്റെടുത്തു. പേരുമാറ്റം പരിഗണനയിലില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി. ഇതു വർഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണോയെന്ന് പരിശോധിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.