< Back
Kerala

Kerala
ഓണത്തിനു മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും
|6 Sept 2024 11:33 AM IST
ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും
തിരുവനന്തപുരം: ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. 4500 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി. ഡിസംബർ വരെ കടമെടുക്കാവുന്ന തുകയാണ് മുൻകൂറായി എടുക്കാൻ അനുവദിക്കുന്നത്.