< Back
Kerala
heavy rainfall

പ്രതീകാത്മക ചിത്രം

Kerala

കേരളത്തില്‍ അടുത്ത 2 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

Web Desk
|
3 Dec 2023 6:34 AM IST

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും തടസ്സമില്ല

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 2 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി ഇതിന്‍റെ സ്വാധീനഫലമായാണ് മഴ. എന്നാൽ ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും തടസ്സമില്ല.

Similar Posts