< Back
Kerala
The Kerala High Court expressed displeasure over the state governments failure to announce its stance on the air ticket fare hike, Kerala High Court, air ticket fare hike
Kerala

വിമാന ടിക്കറ്റ് നിരക്ക് വർധന: നിലപാട് അറിയിക്കാത്തതില്‍ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി

Web Desk
|
30 Oct 2023 8:49 PM IST

വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാടറിയിക്കാന്‍ കോടതി നിർദേശിച്ചിട്ടുണ്ട്

കൊച്ചി: വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസിൽ സർക്കാരിനെ സ്വമേധയാ കക്ഷി ചേർത്തപ്പോൾ ഇടപെടലുണ്ടാകുമെന്ന് കോടതി പ്രതീക്ഷിച്ചിരുന്നു. സർക്കാർ നിർദേശങ്ങൾ സമർപ്പിക്കാത്തതും പ്രവാസികളുടെ ബുദ്ധിമുട്ട് കേന്ദ്രത്തെ ബോധ്യപ്പെടുത്താത്തതും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാടറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക് വർധനയില്‍ ഇടപെടൽ ആവശ്യപ്പെട്ട് സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Summary: The Kerala High Court expressed displeasure over the state government's failure to inform its stance on the air ticket fare hike

Similar Posts