< Back
Kerala
Kerala High Court warns Devaswom officer over elephant procession at Tripunithura Poornathrayisha Temple, Sree Poornathrayeesa Temple Thripunithura
Kerala

'കോടതി ഉത്തരവ് ലംഘിക്കുന്നതിന് പൊന്നാട; കാണിച്ചുതരാം'-ആന എഴുന്നള്ളിപ്പിൽ ദേവസ്വം ഓഫീസർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

Web Desk
|
9 Jan 2025 6:53 PM IST

മലപ്പുറം തിരൂരിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ ജില്ലാ കലക്ടറോട് ഹൈക്കോടതി റിപ്പോർട്ട് തേടി

കൊച്ചി: മാർഗനിർദേശം ലംഘിച്ചുള്ള തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ ദേവസ്വം ഓഫീസർക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കോടതി ഉത്തരവ് ലംഘിക്കുന്നതിൽ പൊന്നാടയൊക്കെ കിട്ടുന്നുണ്ടല്ലോയെന്ന് കോടതി വിമര്‍ശിച്ചു. കാണിച്ചുതരാമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

സന്തോഷത്തോടെയാണല്ലോ പൊന്നാട വാങ്ങിയത്. വാങ്ങിക്കുമ്പോൾ നിരസിക്കുന്നില്ലല്ലോ. പൗരന്മാർ നിയമത്തോട് ബഹുമാനം കാട്ടണം. കോമഡി ഷോയല്ല കോടതിയിൽ നടക്കുന്നത്. പത്തുപേർ ചുറ്റുംനിന്നു കൈയടിക്കുന്നത് കോടതിയെ അവഹേളിക്കാനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അകലം സംബന്ധിച്ച മാർഗനിർദേശത്തിൽ എന്ത് അവ്യക്തതയാണുള്ളതെന്ന് കോടതി ചോദിച്ചു. ആനകളുടെ അകലം സംബന്ധിച്ച മാർഗനിർദേശത്തിൽ സർക്കാർ മറുപടി നൽകണം. സർക്കാർ അതോറിറ്റി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

മലപ്പുറം തിരൂരിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ ജില്ലാ കലക്ടറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. അനുമതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്.

Summary: Kerala High Court warns Devaswom officer over elephant procession at Tripunithura Poornathrayisha Temple

Similar Posts