< Back
Kerala
പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
Kerala

പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി

Web Desk
|
18 Sept 2025 3:02 PM IST

ദേശീയ പാതയിൽ യാത്രികർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് എൻഎച്ച്‌ഐ ആണെന്നും അത് പെട്രോൾ പമ്പ് ഉടമകൾക്ക് നൽകാനാവില്ലെന്നും കോടതി വിമർശിച്ചു

കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും, ഉപയോഗക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗത്തിൽ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഉത്തരവ്.

ദേശീയ പാത അല്ലാത്ത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യം നൽകണോയെന്നത് പമ്പുടമകളുടെ വിവേചന താൽപര്യമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ദേശീയ പാതയിൽ യാത്രികർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് എൻഎച്ച്‌ഐ ആണെന്നും അത് പെട്രോൾ പമ്പ് ഉടമകൾക്ക് നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ജോധ്പൂർ-രൺതംബോർ യാത്രയിൽ വ്യക്തിപരമായി ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. 'അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിലും നാലിടത്ത് ടോൾ ഉണ്ടാക്കിയെന്ന്' ദേശീയ പാത അതോറിറ്റിയെ വിമർശിച്ച് കോടതി പറഞ്ഞു. പെട്രോൾ പമ്പുടമകളുടെ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ വിമർശനം.

Similar Posts