< Back
Kerala
കക്ഷികൾക്ക് കേസ് വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ അറിയാം; വാട്സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി
Kerala

'കക്ഷികൾക്ക് കേസ് വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ അറിയാം'; വാട്സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി

Web Desk
|
16 Sept 2025 5:31 PM IST

ഒക്ടോബർ ആറ് മുതലാണ് ഈ സംവിധാനം നിലവിൽ വരിക

കൊച്ചി: വാട്സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി. കേസ് വിവരങ്ങള്‍ ഇനി കക്ഷികൾക്ക് വാട്സ്ആപ്പിലൂടെ അറിയാം. കേസ് സ്റ്റാറ്റസ്, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ഹരജി ഫയൽ ചെയ്തതിലെ അപാകതകൾ, കേസിലെ ഉത്തരവുകള്‍ തുടങ്ങി കേസുമായും ഹരജിയുമായും ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികളെയും അഭിഭാഷകരെയും വാട്ട്‌സാപ്പിലൂടെ അറിയിക്കാനാണ് കേരള ഹൈക്കോടതി ഒരുങ്ങുന്നത്.

ഇതിനായി വാട്സ്ആപ്പ് ഉള്ള മൊബൈൽ ഫോൺ നമ്പർ കക്ഷികൾ ഹൈക്കോടതിയിൽ നൽകണം. നിലവിലെ വെബ്സൈറ്റിൽ ഇത്തരം അറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും സമയാസമയം കൃത്യതയോടെ വേഗത്തിൽ അറിയിക്കാനാണ് പുതിയ സംവിധാനം. The High Court of Kerala എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ലഭ്യമാകുക.

ഒക്ടോബർ ആറ് മുതലാണ് ഈ സംവിധാനം നിലവിൽ വരിക. എന്നാൽ നിലവിലുള്ള നോട്ടീസ്, സമന്‍സ്, കത്ത് തുടങ്ങിയ ഔദ്യാഗിക രീതികള്‍ ഇതോടൊപ്പം തുടരുകയും ചെയ്യും. വിവരങ്ങളുടെ ആധികാരികത കൃത്യമായി ഉറപ്പാക്കണമെന്നും വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച് ജാഗ്രത വേണമെന്നും ഹൈക്കോടതി ഓർമ്മിപ്പിക്കുന്നുണ്ട്. കക്ഷികളെ സംബന്ധിച്ച് വാട്സ്ആപ്പിലൂടെയുള്ള ആശയവിനിമയം കൂടുതൽ സഹായകരമാകും.

Similar Posts