< Back
Kerala
Kerala Jamaath federation met Munambam commission
Kerala

മുനമ്പം വിവാദം: കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ രാമചന്ദ്രൻ നായർ കമ്മീഷന് നിർദേശങ്ങൾ സമർപ്പിച്ചു

Web Desk
|
8 Jan 2025 6:26 PM IST

മുനമ്പം വിഷയം ഒരു സാമുദായിക പ്രശ്നമാക്കി ഉയർത്താനുള്ള ശ്രമം നടക്കുന്നതിനാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

കൊച്ചി: മുനമ്പം വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ മുമ്പാകെ കേരള ജമാഅത്ത് ഫെഡറേഷൻ നിർദേശങ്ങൾ സമർപ്പിച്ചു. മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ്, ജമാഅത്ത് ഫെഡറേഷൻ ലീഗൽ ഫോറം കൺവീനർ അഡ്വ. കുറ്റിയിൽ ഷാനവാസ് എന്നിവരാണ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

ജമാഅത്ത് ഫെഡറേഷൻ സമർപ്പിച്ച നിർദേശങ്ങൾ

1) 1950 നവംബർ ഒന്നാം തീയതി 2115 നമ്പരായി രജിസ്റ്റർ ചെയ്‌ത വഖഫ് ആധാരം 1123 / 875 നമ്പർതീരാധാരമായി എറണാകുളം ജില്ലയിലെ പഴയ വടക്കേക്കര വില്ലേജിൽ പഴയ സർവ്വേ നമ്പർ 18/1 ൽപ്പെട്ട ഇപ്പോൾ കൊച്ചി താലൂക്കിലെ കഴിപ്പിള്ളി പള്ളിപ്പുറം വില്ലേജ് ഓഫീസുകളുടെ പരിധിയിൽ വരുന്നതുമായ 404.76 ഏക്കർഭൂമി കൊച്ചി കണയന്നൂർ താലൂക്ക് മട്ടാഞ്ചേരി വില്ലേജ്‌ബബ്ലാശ്ശേരിബംഗ്ലാവിൽ കച്ചിമേൽ മുസൽമാൻ ഹാജി ഹംസം സേട്ട് മകൻ മുഹമ്മദ് സിദ്ദീഖ് സേട്ട് അദ്ദേഹത്തിൻറെ പരലോക മോക്ഷത്തിനും ദൈവപ്രീതിക്കുമായി ഫാറൂഖ് കോളേജിന് വഖഫായി നൽകിയിട്ടുള്ളതാണ്

2) 2009 ജൂൺ 24 ന് വഖഫ് ബോർഡ്‌കൽപ്പന ഇറക്കുകയും 20119 ബോർഡിൻറെ ആസ്മി പട്ടികയിൽ എഴുതി ഉൾപ്പെടുത്തിയിട്ടുണ്ട്.

3) ഇതിനെ സംബന്ധിച്ചു വന്ന അന്യായങ്ങൾ പരിശോധിച്ച ബഹു:പറവൂർ കോടതിയും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും നൽകിയ വിധി വഖഫ് ഭൂമിയാണെന്നുള്ളതിനെ സാധൂകരിക്കുന്നതാണ്.

4) 1967 ൽ ഇഎംഎസ് മന്ത്രിസഭ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയപ്പോൾ പോലും വഖഫ്ഭൂമിആയതിൻ്റെപേരിൽമുനമ്പത്ത് കുടികിടപ്പുകാർക്ക്‌പതിച്ച് നൽകിയിട്ടി ല്ലാത്തതാണ്.

5) ഫാറൂഖ് കോളേജ് എം.സി പോൾ എന്ന വ്യക്തിക്ക് നൽകിയ പവർ ഓഫ് അറ്റോണിവഴി വസ്തുവിറ്റതിൽ യാതൊരു നിയമസാധുതയും ഇല്ലാത്തതാണ് വഖഫ് വസ്‌തുവകകൾ ഒരുകാരണവശാലും ക്രയവിക്രയം ചെയ്യാൻ പാടില്ലാത്തതാണ് അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ അതിന് യാതൊരുവിധ നിയമസാധുതയും ഇല്ലാത്തതാണ്.

6) സിദ്ധീഖ് സേട്ട് എന്ന ഒരു ദൈവവിശ്വാസി അദ്ദേഹത്തിൻറെ പരലോക മോക്ഷത്തിനും ദൈവപ്രീതിക്കുമായി വഖഫ് ചെയ്‌ നൽകിയ വഖഫ് ഭൂമിസംരക്ഷിക്കുകയും വഖഫ്‌ചെയ്‌ത ആളിൻ്റെ ഉദ്ദേശസഫലീകരണത്തിനായി ഗവൺമെൻറ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

7) മുനമ്പം വിഷയം ഒരു വസ്തു തർക്കത്തിനപ്പുറംരണ്ട് സമുദായങ്ങൾ തമ്മിലുള്ള മതസ്പർദ്ധയായി വളർത്തിക്കൊണ്ടു വരാനുള്ള ഗൂഢമായ ശ്രമങ്ങൾ ചില ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത് മനസ്സിലാക്കി വിഷയം രമ്യമായി പരിഹരിക്കാൻ ഗവൺമെന്റിന് ശുപാർശ ചെയ്യണം.മുൻകാലത്ത് നിലയ്ക്കലിൽ ഇത്തരത്തിൽരണ്ട് സമുദായങ്ങൾ തമ്മിൽ വിഷയം ഉണ്ടായപ്പോൾ അത് രമ്യമായി പരിഹരിക്കാൻ അന്നത്തെ ഗവൺമെൻറ് സ്വീകരിച്ച പരിഹാര നടപടികൾ ഈ വിഷയത്തിലും സ്വീകരിക്കാൻ ഗവൺമെൻ്റിന് നിർദ്ദേശം നൽകണം.

8) വഖഫ് ഭൂമിയാണെന്നറിയാതെ വില കൊടുത്തു വാങ്ങി വീട് വെച്ച് താമസിക്കുന്ന സാധാരണക്കാരെയും വൻകിട മാഫിയ കയ്യേറ്റക്കാരെയും രണ്ടായി കണ്ടുകൊണ്ടുള്ള പ്രത്യേക പുനരധിവാസ പാക്കേജ് ആണ് ഉണ്ടാവേണ്ടത്.

9)ഇത് വഖഫ് ഭൂമിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വിൽപ്പന നടത്തുകയും നിരപരാധികളായ സാധുക്കളെ കബളിപ്പിക്കുകയും ചെയ്‌തിട്ടുള്ളവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം വിഷയങ്ങൾ ഇനിയൊരിക്കലും സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾക്ക് സർക്കാരിനോട് ശിപാർശ ചെയ്യണം.

Similar Posts