< Back
Kerala
Congress, Congress agitation, electricity tariff hike, KPCC
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊല്ലത്ത് എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്

Web Desk
|
31 July 2024 12:08 PM IST

പൂയപ്പള്ളി പഞ്ചായത്ത്‌ കാഞ്ഞിരംപാറ അഞ്ചാം വാർഡ് കോൺഗ്രസിലെ എം. ബിന്ദു വിജയിച്ചതോടെ യു.ഡി.എഫിന് ഭരണം ലഭിച്ചു

കൊല്ലം: കൊല്ലത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിൽ എൽ.ഡി.എഫിന്‍റെ മൂന്ന് സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. തൊടിയൂരിലും, പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പുലിയൂർവഞ്ചി ഒന്നാം വാർഡിൽ കോൺഗ്രസിലെ നജീബ് മണ്ണേൽ 30 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് മെമ്പർ ആയിരുന്ന സി.പി.എമ്മിലെ സലീം മണ്ണേൽ മരിച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

പൂയപ്പള്ളി പഞ്ചായത്ത്‌ കാഞ്ഞിരംപാറ അഞ്ചാം വാർഡ് കോൺഗ്രസിലെ എം. ബിന്ദു വിജയിച്ചതോടെ യു.ഡി.എഫിന് ഭരണം ലഭിച്ചു. ശൂരനാട് തെക്ക് പതിമൂന്നാം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി അജ്മൽഖാൻ 167 വോട്ടുകൾക്കാണ് വിജയിച്ചത്.കരവാളൂർ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് എൽ.ഡി.എഫ് നിലനിർത്തി. സി.പി.ഐയിലെ അനൂപ് ഉമ്മൻ ജയിച്ചു.

Similar Posts