< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്; പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം

Web Desk
|
13 Dec 2025 8:45 AM IST

ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന് ലീഡ്. നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം.

ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപേഴ്സൺ ആയിരുന്നു. പാലായിൽ നഗരസഭയിൽ 1, 2,3,5 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.

കൊല്ലം ജില്ലയിൽ കൊട്ടാരക്കര നഗരസഭയിലെ കുലശേഖരനെല്ലൂർ വാർഡിൽ കേരള കോൺഗ്രസ് ( ബി ) കൊല്ലം ജില്ലാ പ്രസിഡൻ്റ് എ. ഷാജു വിജയിച്ചു. 107 വോട്ടിനാണ് എ ഷാജു വിജയിച്ചത്.

Similar Posts